Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം തെലുങ്ക് റീമേക്ക് അല്ലെന്ന് ശ്രുതി ഹാസൻ

sai-premam-sruthi.jpg

പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പ് റീമേക്ക് അല്ലെന്ന് ശ്രുതി ഹാസൻ. ഈ സിനിമയുടെ ഒറിജിനൽ കണ്ടിട്ടുണ്ടെന്നും അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് തെലുങ്ക് പതിപ്പ് എടുത്തിരിക്കുന്നതെന്നും ശ്രുതി പറയുന്നു. ഇത് വളരെ സ്പെഷൽ ആയൊരു ചിത്രമാണെന്നും ഇതിലൊരു ഭാഗമായതിൽ അഭിമാനമുണ്ടെന്നും ശ്രുതി വ്യക്തമാക്കി.

Sruthi Hassan Speech At Premam Audio Launch || NagaChaitanya, SruthiHassan || GopiSunder, Rajesh

ചിത്രത്തിൽ സായി പല്ലവി ഗംഭീരമാക്കി മലരിന്റെ വേഷത്തിലാണ് ശ്രുതി ഹാസൻ എത്തുന്നത്. പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കിൽ മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ ട്രോളോട് ട്രോളായിരുന്നു. സായി പല്ലവി മനോഹരമാക്കിയ കഥാപാത്രത്തെ ശ്രുതി നശിപ്പിക്കുമെന്ന് ട്രോളന്മാർ ഉറപ്പിച്ച് പറയുന്നു. തന്റെ കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തിയിട്ടുണ്ടെന്നാണ് ശ്രുതി പറയുന്നത്.  

Premam Theatrical Trailer|| Naga Chaitanya, Shruthi hassan || Gopi Sunder, Rajesh Murugesan

Your Rating: