Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പബ്ലിസിറ്റി ഇല്ലാതെ പ്രിയന്റെ പ്രവർത്തനം

priyan

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികൾക്കായി താരങ്ങൾ ഒത്തു ചേർന്നത് വലിയ വാർത്തയായിരുന്നു. സിദ്ധാർഥും കനിഹയും ഖുശ്ബുവും തുടങ്ങിയ പ്രമുഖർ ഇപ്പോഴും രക്ഷാപ്രവർത്തനവുമായി ദുരന്തമുഖത്തുണ്ട്. എന്നാൽ മാധ്യമങ്ങളെ അറിയിക്കാതെ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിലിടാതെ ഒരു മലയാളി സംവിധായകനും രക്ഷാപ്രവർത്തനത്തിൽ സജീവമായി അവിടെയുണ്ട്. മറ്റാരുമല്ല, സാക്ഷാൽ പ്രിയദർശൻ.

Priyadarshan Offering Help in Chennai Floods | Manorama Online

ദുരന്തത്തിൽ പെട്ടവർക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു കൊടുത്തു പ്രിയദർശൻ. പണമായും അല്ലാതെയും സഹായങ്ങളുമായി പല മലയാള ചലച്ചിത്ര പ്രവർത്തകരും തമിഴ്നാടിനെ സഹായിച്ചപ്പോൾ സ്വയം ദുരന്തമുഖത്തിറങ്ങി രക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കാളിയായ പ്രിയദർശൻ അവരിൽ നിന്നൊക്കെ വ്യത്യസ്തനായി.