Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയദര്‍ശനും പ്രകാശ് രാജും വീണ്ടും ഒന്നിക്കുന്നു

priyadarshan-prakash-raj

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കാഞ്ചീവരം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ പ്രിയദർശനും എയ്ഡ്സ് ബോധവത്കരണം പ്രമേയമാക്കി എടുക്കുന്ന ചിത്രമായിരിക്കും ഇത്. ശ്രേയ റെഡ്ഡിയാണ് നായിക.

സന്തോഷ് ശിവനാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്ന സിനിമ സംവിധായകന്‍ എ എല്‍ വിജയ് ആണ് നിര്‍മ്മിക്കുന്നത്. പ്രിയദര്‍ശനും സന്തോഷ് ശിവനും സാബു സിറിളും ഇതിനുമുമ്പ് ഒന്നിച്ചത് കാലാപാനി എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. കാലാപാനി സന്തോഷ് ശിവനും സാബു സിറിളിനും ദേശീയ പുരസ്കാരവും നേടിക്കൊടുത്തിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് മുന്പുള്ള പട്ട്തുണി നെയ്ത്തുകാരുടെ ജീവിതമായിരുന്നു 'കാഞ്ചീവര'ത്തിന്റെ ഇതിവൃത്തം. ജീവിതം മുഴുവനും പട്ടുതുണി നെയ്തിട്ടും ഒരു പട്ടുസാരി വാങ്ങാൻ പോലും സാധിക്കാത്ത പാവപ്പെട്ട ഒരു നെയ്ത്തുകാരന്റെ വേഷമാണ് പ്രകാശ്‌രാജ് അവതരിപ്പിച്ചത്. മികച്ച ചിത്രത്തിനും മികച്ച അഭിനേതാവിനുമുള്ള ദേശീയ പുരസ്കാരം കാഞ്ചീവരത്തിന് ലഭിക്കുകയുണ്ടായി.