Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലി 100 കോടി ക്ലബിലേക്ക്

puli-joins-100-crore-club

പുലി പൊട്ടിയെന്ന് ആരു പറഞ്ഞു ? ചോദിക്കുന്നത് നിർമാതാക്കളാണ്. പാരജയമാണെന്ന് എല്ലാവരും വിലയിരുത്തിയിട്ടും മോശം സിനിമയെന്ന് പറഞ്ഞു പരത്തിയിട്ടും ആദ്യ ആഴ്ച പുലി 71 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ നിർമാതാക്കളായ പി ടി സെൽവകുമാർ, ഷിബു തമീൻസ് എന്നിവരാണ് പുലിയുടെ കളക്ഷൻ വിവരങ്ങൾ വെളിപ്പെടുത്തിയത്. താമസിയാതെ തന്നെ പുലി 100 കോടി ക്ലബിൽ എത്തിയേക്കും. 22 കോടിയാണ് സാറ്റ് ലൈറ്റ് റൈറ്റ് വിറ്റത് വഴി ചിത്രത്തിന് ലഭിച്ച്ത്.

100 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച പുലി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ചിമ്പുദേവനാണ് പുലി സംവിധാനം ചെയ്തിരിക്കുന്നത്. ശ്രുതി ഹസന്‍, ഹന്‍സിക, ശ്രീദേവി, സുദീപ് തുടങ്ങിയവര്‍ പുലിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.