Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരായിരുന്നു താരങ്ങളെങ്കിൽ ബാഹുബലി സംഭവിക്കില്ലായിരുന്നു: രാജമൗലി

rajamouli

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച വിജയമായിരുന്നു ബാഹുബലിയുടേത്. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ചിത്രം സൂപ്പർഹിറ്റായി മാറി. തെലുങ്ക് സിനിമയുടെ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു വിജയം ഇതാദ്യം. സംവിധായകൻ രാജമൗലിയുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിജയം കൂടിയായിരുന്നു ചിത്രത്തിന് ലഭിച്ച ഈ നേട്ടത്തിന് പ്രധാനകാരണം.

തെലുങ്കിൽ അല്ലാതെ മറ്റൊരു ഭാഷയിലും ഈ ചിത്രം നിർമിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് രാജമൗലി പറഞ്ഞു. ഒരുപക്ഷേ ഇതൊരു ബോളിവുഡ് ചിത്രമായി ഒരുക്കാനാണ് തീരുമാനിച്ചതെങ്കിൽ ഈ ചിത്രം തന്നെ നടക്കുമായിരുന്നില്ല. രാജമൗലി പറയുന്നു.

ഈ സിനിമയുടെ തിരക്കഥയും ഷെഡ്യൂളും പൂർത്തിയായപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് അഭിനേതാക്കളുടെ ഡേറ്റിന്റെ കാര്യമാണ്. ഏകദേശം രണ്ടുവർഷമെങ്കിലും അവർ ഈ ചിത്രത്തിന് വേണ്ടി മാറ്റിവെക്കേണ്ടതായി വരും. അങ്ങനെയുള്ള ഏതെങ്കിലും ബോളിവുഡ് താരങ്ങൾ ഇപ്പോഴുണ്ടോ? മറ്റൊരു ചിത്രത്തിനും കരാർ ഒപ്പിടാതെ രണ്ടുവർഷം ഒരു സിനിമയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആരുംതന്നെ ബോളിവുഡിൽ ഇല്ല. രാജമൗലി പറഞ്ഞു.