Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ ആരാധകൻ; ‘ഗരുഡ’യെപ്പറ്റി വെളിപ്പെടുത്തി രാജമൗലി

rajamouli-mohanlal

ഗരുഡ സിനിമയെ കുറിച്ച് നവമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ല. മോഹൻ ലാൽ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. കേരളം വളരെയിഷ്ടമാണെന്ന് പറഞ്ഞ രാജമൗലി അതിനുള്ള കാരണങ്ങളും പറഞ്ഞു. സ്വകാര്യപരിപാടിയിൽ പങ്കെടുക്കാന്‍ കോവളത്തെത്തിയതായിരുന്നു അദ്ദേഹം.

താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന്‌ തുറന്ന്‌ പറഞ്ഞ താരം അങ്ങനെയൊരു പ്രോജക്ടിന്റെ സാധ്യത തള്ളികളഞ്ഞില്ല. ബാഹുബലി രണ്ടാംഭാഗമൊരുക്കുന്ന തിരക്കിലാണിപ്പോൾ. മറ്റൊന്നിനെ കുറിച്ചും ആലോചിക്കുന്നില്ലെന്ന് പറഞ്ഞ രാജമൗലി സിനിമയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനും തയാറായില്ല. എങ്കിലും ഒന്നുമാത്രം പറഞ്ഞു. ബാഹുബലി ഒന്നാംഭാഗത്തേക്കാൾ അദ്ഭുതങ്ങൾ രണ്ടാംപതിപ്പിൽ പ്രതീക്ഷിക്കാം.

പുരസ്കാരങ്ങളോട് വ്യക്തിപരമായി മമതയില്ലെന്ന് സംവിധായകൻ എസ്.എസ്.രാജമൗലി. എന്നാൽ കൂടെ ജോലിചെയ്യുന്നവർക്ക് അംഗീകാരങ്ങള്‍ കിട്ടുന്നത് സന്തോഷമാണ്. ബാഹുബലിയുടെ മൂന്നാംഭാഗവും പ്രതീക്ഷിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.