Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി കാണാൻ തിയറ്റർ ഫുൾ ബുക്കുചെയ്ത് ഐടി കമ്പനി

kabali-poster

രജനീകാന്ത് എന്നു പറഞ്ഞാൽ ആരാധകർക്ക് ഹരമാണ്. അപ്പോൾ രജനീകാന്തിന്റെ ആരാധകൻ ഒരു ഐടി കമ്പനി തലവനായാലോ? ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കബാലി’ കാണാൻ തിയറ്റർ ഫുൾ ബുക്കുചെയ്തിരിക്കുകയാണ് ചെന്നൈയിലെ ഐടി കമ്പനിയായ ഫ്രെഷ് ഡസ്ക്. നഗരത്തിലെ പ്രമുഖ തിയേറ്ററിൽ ‘കബാലി’യുടെ ഒരു ഷോ മുഴുവൻ ജീവനക്കാർക്കുവേണ്ടിയാണ് ഐടി കമ്പനി സ്ഥാപകൻ ഗിരീഷ് മാതൃഭൂതൻ സ്പോൺസർ ചെയ്തിരിക്കുന്നത്. ആകെ എഴുന്നൂറോളം സീറ്റുകൾ.

ഗിരീഷ് മാതൃഭൂതൻ കടുത്ത രജനി ആരാധകനാണ്. ആറു വർഷം മുൻപു രജനിയുടെ ‘യന്തിരൻ’ റിലീസ് ചെയ്തതിന്റെ അടുത്ത ആഴ്ചയിലാണു ഈ കമ്പനി ആരംഭിച്ചത്. പിന്നീടു കൊച്ചടയാൻ, ലിംഗ എന്നിവ റിലീസ് ചെയ്തപ്പോഴും ഇത്തരത്തിൽ ജീവനക്കാർക്കുവേണ്ടി കൂട്ട ബുക്കിങ് നടത്തിയിരുന്നു. പടം കാണാൻ ജീവനക്കാർ ആരും ക്യൂ നിൽക്കുകയോ പണം മുടക്കുകയോ വേണ്ട; എല്ലാം കമ്പനിവകയാണെന്നു ഗിരീഷ് പറഞ്ഞു. 

Your Rating: