Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാമിനെ അനുസ്മരിച്ച് രജനീകാന്ത്

rajni-apj

മഹാത്മാവായ ഡോ. അബ്ദുല്‍ കലാമിന്‍റെ ജീവിതകാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അനുഗ്രഹീതനാണെന്ന് രജനീകാന്ത്. മഹാത്മാ ഗാന്ധിയെയോ , കാമരാജിനെയോ ഭാരതിയാരെയോ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല, എന്നാല്‍ മഹാത്മ കലാംജിക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതനാണെന്ന് രജനി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രജനീകാന്ത് കലാമിനെ അനുസ്മരിച്ചത്.

വിനീതമായ തുടക്കമായിരുന്നു അദ്ദേഹത്തിന്‍റേത്. അവിടെനിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയെങ്കിലും ലളിതമായ ജീവിതമായിരുന്നു കലാം നയിച്ചിരുന്നത്. കോടിക്കണക്കിന് ആളുകളുടെ പ്രചോദനമാണ് കലാമിന്‍റെ ജീവിതം. ദൈവത്തിന്‍റെ എല്ലാ സ്നേഹവും ലഭിച്ച വ്യക്തിത്വമാണ് കലാമിന്‍റേത്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. രജനി പറഞ്ഞു.

2.08 മില്യണ്‍ ആരാധകരുള്ള താരം ട്വിറ്ററില്‍ അത്ര സജീവമല്ല. വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവക്കുകയുള്ളൂ. മാര്‍ച്ച് 23നായിരുന്നു ഇതിന് മുന്‍പ് അവസാനമായി അദ്ദേഹം ട്വീറ്റ് ചെയ്തത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.