Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിറ്റര്‍ ഓടുന്നു , രജനിയുടെ പിറകെ

superstarrajini

ട്വിറ്ററില്‍ പിന്തുടരുന്ന ആരാധകരുടെ എണ്ണം കൂട്ടാന്‍ താരങ്ങള്‍ പെടാപാട് പെടുകയാണ്. ആയിരക്കണക്കിന് ട്വീറ്റും പ്രമോഷനുമൊക്കെയായി ആരാധകരെ സന്തോഷിപ്പിച്ചാണ് ഫോളോവേഴ്സിന്‍റെ എണ്ണംകൂട്ടുന്നത്.

അവിടെയും സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഒരുപിടി മുന്നിലാണ്. വെറും പന്ത്രണ്ട് ട്വീറ്റുകള്‍ കൊണ്ട് അദ്ദേഹം നേടിയ ഫോളോവേഴ്സിന്‍റെ എണ്ണം കേള്‍ക്കണോ ? ഇരുപത് ലക്ഷം ഫോളോവേഴ്സ്. സിനിമയിലായാലും സോഷ്യസോഷ്യല്‍മീഡിയയിലായാലും സ്റ്റൈല്‍മന്നന്‍ തന്നെ മുന്നില്‍.

ലോകത്തിലെ ഏറ്റവും മികച്ച ട്വിറ്റര്‍ അരങ്ങേറ്റം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് രജനി എത്തുന്നത്. അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ലഭിച്ച ട്വിറ്റര്‍ അക്കൗണ്ടിന് ഉടമയെന്ന റെക്കോര്‍ഡ് ആണ് രജനിയെതേടിയെത്തിയത്. ബില്‍ഗേറ്റ്‌സ്, കെനി വെസ്റ്റ്, മിഷേല്‍ ഒബാമ,ടൈഗര്‍ വുഡ്, റാഫേല്‍ നദാല്‍ എന്നിവരെയായിരുന്നു രജനി പിന്നിലാക്കിയത്.

കഴിഞ്ഞവര്‍ഷം മെയ് അഞ്ചിന് ആരംഭിച്ച അക്കൗണ്ടില്‍ രണ്ട് മില്യനാണ് രജനീയുടെ ഫോളോവേഴ്‌സ്. പതിനായിരത്തിന് മുകളിലാണ് രജനിയുടെ ആദ്യ ട്വീറ്റിന് ലഭിച്ചിരിക്കുന്ന റിട്വീറ്റ്. കഴിഞ്ഞ മാര്‍ച്ച് 23നാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.