Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹേ കാക്ക മുട്ടൈ; നാൻ താൻ രജനി

ramesh-rajini

നിവിൻ പോളി ചിത്രമായ നേരത്തിലൂടെ മലയാളികൾക്കും സുപരിചിതനാണ് രമേശ് തിലക്. ഒരു വടക്കൻ സെൽഫിയിലും രമേശ് അതിഥി താരത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ രമേശിന്റെ ജീവിതത്തിൽ മറക്കാനാകാത്ത സംഭവം നടന്നിരിക്കുന്നു.

സൂപ്പർസ്റ്റാര്‍ രജനിക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് രമേശ്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇതെന്ന് രമേശ് പറയുന്നു. രമേശിനെ കണ്ടപാടെ രജനിയാണ് പരിചയപ്പെടാൻ എത്തുന്നത്. തന്നെ കണ്ടതും ‘ഹേ കാക്ക മുട്ടൈ’ എന്നാണ് രജനി സാർ വിളിച്ചതെന്നും ഇതിൽപരം എന്തുവേണമെന്നും രമേശ് പറയുന്നു.

പ്രേക്ഷകപ്രശംസ നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലെ രമേശിന്റെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു.  

Your Rating: