Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസിനെ സ്നേഹം കൊണ്ട് മറികടക്കൂ: സമാന്ത

samantha

ലോകത്ത് ഏറ്റവും വലിയ ഭീഷണിയായി തുടരുന്ന ഐഎസ് എന്ന ഭീകര സംഘടനയിൽ മലയാളികളും ചേർന്നതായി വാർത്തകള്‍ വരുന്നു. കേരളത്തിൽനിന്നു ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായ 21 പേരിൽ 11 പേർക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്.

മലയാളികളടക്കമുള്ളവർ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. അതിന് പിന്നാലെയാണ് ഐഎസുമായി ബന്ധപ്പെട്ട് നടി സമാന്തയും ഒരു ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയത്. ജേ സെകുലോ എഴുതിയ റൈസ് ഓഫ് ഐസ് എന്ന പുസ്തകത്തിന്റെ ഒരു ചിത്രവും സമാന്ത ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.

ഈ ഭീഷണിയെ സ്നേഹം കൊണ്ട് മറികടക്കാനാണ് സമാന്ത പറയുന്നത്. ഐഎസ് എന്ന തീവ്രവാദഗ്രൂപ്പുകള്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും പരസ്പരം സ്നേഹിക്കുക എന്നും സമാന്ത അഭിപ്രായപ്പെട്ടു.

Your Rating: