Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമലഹാസന്‍ വലിയ നടനൊന്നുമല്ല: ശരത്കുമാര്‍

kamal-sarathkumar

തമിഴ്നാട്ടില്‍ നടികര്‍ സംഘം തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിന്റ പ്രചാരണപരിപാടികള്‍ക്കിടയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് വിശാല്‍ പക്ഷത്തിനതിരെയും ശരത്കുമാര്‍ പക്ഷത്തിനെതിരെയും ഇരുമുന്നണികളും അഴിച്ചുവിട്ടത്.

വിശാലിനെതിരെ ചിമ്പുവും ശരത്കുമാറിനതിെരെ അഴിമതി ആരോപണങ്ങളുമായി വിശാലും പരസ്യമായി രംഗത്തുവന്നു. മാത്രമല്ല രണ്ടുകൂട്ടരെയും പിന്തുണച്ച അഭിനതോക്കള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ വിശാലിന് പിന്തുണയുമായി എത്തിയ കമലഹാസനെതിരെ ശരത്കുമാര്‍ രംഗത്തെത്തി.

Sarath Kumar Blasts Kamal Haasan for Nadigar Sangam Split

കമലഹാസന്‍ വലിയ നടനൊന്നുമല്ലെന്നും കമലസഹാസന്റെ സംവിധായകര്‍ക്കൊപ്പം അഭിനയിച്ച മറ്റു നടന്മാര്‍ ഇതിലും മികച്ച അംഗീകാരം നേടിയിട്ടുണ്ടെന്നും ശരത്കുമാര്‍ പറഞ്ഞു.

കമല്‍ ഒരിക്കല്‍ ഈ നാടു തന്നെ വിട്ടുപോകുമെന്ന് പറഞ്ഞയാളാണ്. ഒരിക്കലും അയാളാരു ധൈര്യവാനല്ല. ഗുരുവായി കാണുന്ന കെ.ബാലചന്ദറിന്റെ അന്ത്യചടങ്ങില്‍ പോലും കമല്‍ എത്തിയില്ല. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് കാശ്കൊടുത്തു മേടിക്കാന്‍ പറ്റാത്തതുകൊണ്ടാണ് വരാത്തത്. ശരത്കുമാര്‍ പറഞ്ഞു.

മാത്രമല്ല ഇംഗീഷ് സംസാരിക്കുന്നതില്‍ കമലഹാസന് പരിചയക്കുറവുണ്ടെന്നു പറഞ്ഞ താരം അദ്ദേഹത്തെ അവഹേളിക്കുന്ന തരത്തില്‍ അനുകരിച്ച് കാട്ടാനും മടിച്ചില്ല.