Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാലിനെതിരെ ശരത്കുമാര്‍ കേസ്കൊടുത്തു

vishal-sarathkumar

നടന്‍ വിശാലിനെതിരെ ശരത്കുമാര്‍ കേസ് കൊടുത്തു. ശരത്കുമാറിനെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതിനാണ് വിശാലിനെതിരെ കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്ന വിശാല്‍ പൊതുമാപ്പു പറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് ശരത്കുമാറിന്‍റെ ഭാര്യയും നടിയുമായ രാധിക പറഞ്ഞിരുന്നു.

വിശാലും കൂട്ടരും മാപ്പ് പറയാത്ത സാഹചര്യത്തില്‍ നടനെതിരെ ശരത്ത് കുമാര്‍ ഇപ്പോള്‍ മാനനഷ്ടകേസ് കൊടുത്തിരിക്കുകയാണ്. നടികര്‍സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കുന്നത്.

നടികര്‍ സംഘത്തില്‍ നിന്നും വേര്‍പെട്ട് വിശാലിന്‍റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി എന്ന പുതിയ സംഘടനയാണ് ശരത്കുമാറിനെതിരെ മത്സരിക്കുന്നത്. വിശാല്‍, കാര്‍ത്തി, നാസര്‍, പൊന്‍വണ്ണന്‍ എന്നിവരാണ് ഈ സംഘനടയില്‍ ഉള്ളത്. ഒക്ടോബര്‍ 18നാണ് തിരഞ്ഞെടുപ്പ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.