Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’യെ വെല്ലാൻ ഗബ്ബർ സിങ് ട്രെയിലർ

gabbar

തെറി ട്രെയിലറിനെ വെല്ലാൻ തെലുങ്കിൽ നിന്നും പവൻ കല്യാൺ വരുന്നു. തെലുങ്ക് സൂപ്പർതാരം നായകനായെത്തുന്ന പുതിയ ചിത്രം സർദാർ ഗബ്ബർ സിങിന്റെ ട്രെയിലർ പുറത്തിറങ്ങി. യൂട്യൂബിൽ തരംഗമാകുന്ന ഇളയദളപതിയുടെ തെറി ട്രെയിലറിന്റെ റെക്കോർ‍ഡുകൾ തകർക്കാനാണ് തങ്ങളുടെ ശ്രമമെന്ന് പവന്‍ കല്യാണിന്റെ ആരാധകർ പറയുന്നു.

Sardaar GabbarSingh Official HD Theatrical Trailer || Power Star Pawan Kalyan, Kajal Aggarwal || DSP

2012ൽ പുറത്തിറങ്ങിയ ഗബ്ബര്‍ സിങ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് സര്‍ദാര്‍ ഗബ്ബര്‍സിങ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. ഉർവശി ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

സൽമാൻ നായകനായി എത്തിയ ദബങിന്റെ തെലുങ്ക് റീമേയ്ക്ക് ആയിരുന്നു ഗബ്ബർസിങ്. ചിത്രം പവൻ കല്യാണിന്റെ കരിയറിലെ വലിയ വിജയമായി മാറി. ആദ്യഭാഗം ഒരുക്കിയ ബോബി തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.

Your Rating: