Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയ്ക്ക് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക

puli-satelight

ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം പുലി റിലീസിന് മുന്‍പേ റെക്കോര്‍‍ഡുകള്‍ തകര്‍ക്കുകയാണ്. ജൂണ്‍ 21ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഇതിനോടകം 21ലക്ഷം ആളുകളാണ് കണ്ടു കഴിഞ്ഞത്.

ഇപ്പോളിതാ ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശവും റെക്കോര്‍ഡ് തുകയ്ക്കാണ് ടെലിവിഷന്‍ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 22 കോടിയാണ് പുലിയുടെ സാറ്റലൈറ്റ് അവകാശത്തിന് ലഭിച്ചിരിക്കുന്നത്. ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

Puli - Official Teaser

100 കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന പുലി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ്. ചിമ്പുദേവനാണ് പുലി സംവിധാനം ചെയ്യുന്നത്. ശ്രുതി ഹസന്‍, ഹന്‍സിക, ശ്രീദേവി, സുദീപ് തുടങ്ങിയവര്‍ പുലിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സെപ്റ്റംബര്‍ 17 നാണ് പുലി തിയറ്ററുകളില്‍ എത്തുന്നത്.