Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന് വില്ലത്തിയായി ശാമിലി വരുന്നു

shamili-dhanush

മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശാമിലി സിനിമയില്‍ വീണ്ടും സജീവമാകുന്നു. ഒരുകാലത്ത് മലയാളത്തിലും തമിഴിലും ജനപ്രിയ ‘ബേബി’ വേഷങ്ങള്‍ ചെയ്തിരുന്ന ശാമിലി, സിദ്ധാര്‍ഥ് നായകനായി എത്തിയ ഒയ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരുന്നെങ്കിലും പിന്നീട് വിട്ടുനിന്നു.

റീ എൻട്രി തമിഴ് സിനിമയിലൂടെയാണ്. ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്നപേരിടാത്ത ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. എതിർ നീച്ചൽ, കാക്കി സട്ടൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദുരൈ സെന്തിൽ കുമാർ. ചിത്രത്തിൽ നായികയായല്ല പ്രതിനായികയായാണ് ശാമിലി എത്തുന്നത്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നു. എന്നാൽ പിന്നീട് ശാമിലിക്ക് നറുക്കു വീഴുകയായിരുന്നു. ധനുഷും ലക്ഷ്മി മേനോനുമാണ് ചിത്രത്തിലെ നായകനും നായികയും.

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് സിനിമയില്‍ ശാമിലി ചെറിയൊരു വേഷം ചെയ്തിരുന്നു. ഒപ്പം ഫാസിലിന്‍റെ ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്‍റെ സഹോദരിയായും വേഷമിട്ടു. ഒട്ടേറെ തെന്നിന്ത്യന്‍ ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മണിരത്നത്തിന്റെ ‘അഞ്ജലി’ എന്ന സിനിമയിലെ ബുദ്ധിമാന്ദ്യമുള്ള കഥാപാത്രമാണ് ശ്യാമിലിയുടെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വേഷം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.