Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രേമ’ത്തിൽ മതിമറന്ന് ശങ്കർ

shankar-premam ശങ്കർ, നിവിൻ, സായി പല്ലവി

മലയാളത്തില്‍ സൂപ്പർഹിറ്റായി മാറിയ അൽഫോൻസ് പുത്രൻ–നിവിന്‍പോളി ചിത്രം പ്രേമത്തെ പുകഴ്ത്തി ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് ശങ്കര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ചുറുചുറുക്കുള്ളതും തന്‍മയത്വത്തോടെയും അവതരിപ്പിച്ചിരിക്കുന്ന എന്റർടെയ്നറാണ് പ്രേമമെന്ന് ശങ്കർ പറഞ്ഞു.

കൗമാരകാലത്തെ വളരെ മനോഹരമായി സിനിമ കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ശങ്കര്‍ കുറിച്ചു. സിനിമ സംവിധാനം ചെയ്ത അല്‍ഫോണ്‍സ് പുത്രനെയും സംഘത്തിനെയും അഭിനന്ദിക്കാനും ശങ്കര്‍ മറന്നില്ല.

ചിത്രം തമിഴ്നാട്ടിലും സൂപ്പർഹിറ്റാണ്. ചെന്നൈയിലെ തിയറ്ററില്‍ സിനിമയുടെ പ്രദർശനം 250ാം ദിനത്തോടടുക്കുകയാണ്. ചെന്നൈയിലെ മറ്റൊരു മള്‍ട്ടിപ്ലക്‌സില്‍ കൂടി സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.