Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീപ് സോങ് പാടിയ ചുണ്ടുമായി ചിമ്പു പൊലീസ് സ്‌റ്റേഷനില്‍

simbu

തമിഴ്നാട്ടിൽ വിവാദമായ ബീപ് സോങ് കേസിൽ ചിമ്പു പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് താരം ഹാജരായത്. ചിമ്പുവിനെ പിന്നീട് കൊയമ്പത്തൂർ കോടതിയിൽ ഹാജരാക്കും.

ചിലമ്പരശന്‍ പാടിയ ‘ദാ ബീപ് സോങ് ' എന്ന പാട്ടാണ് താരത്തെ കുഴപ്പത്തിൽചാടിച്ചത്. പെണ്ണിനെ പ്രണയിച്ചു പണികിട്ടി എന്നതാണ് പാട്ടിന്‍റെ ഉളളടക്കം. തമിഴിലെ അശ്ലീലപദങ്ങളെല്ലാം ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അശ്ലീലം വരുമ്പോൾ ബീപ് സൗണ്ട് ഉപയോഗിക്കുന്നു.

പാട്ടില്‍ സ്ത്രീകള അപമാനിക്കുന്ന തരത്തിലുള്ള വരികളുള്ളതായി സ്ത്രീ സംഘടനകള്‍ ആരോപണമുന്നയിച്ചു.പാട്ടിനും ചിമ്പുവിനുമെതിരെ തമിഴ് നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഗാനം അശ്ലീല പദപ്രയോഗങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജനാധിപത്യ മഹിളാ അസോസിയേഷനാണ് കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പൊലീസ് സമൻസും അയച്ചു.