Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പു ട്വിറ്റർ ഉപേക്ഷിച്ചു

simbu-twitter

തമിഴ് താരം ചിമ്പു ട്വിറ്റർ ഉപേക്ഷിക്കുന്നു. ഈ വാർത്ത താരത്തിന്‍റെ ട്വിറ്റര്‍ ആരാധകരെ നിരാശരാക്കിയേക്കാം.എന്നാല്‍ ആരാധകര്‍ നിരാശരാകേണ്ടെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണു ട്വിറ്റർ ഉപേക്ഷിക്കുന്നതെന്നും ചിമ്പു പറയുന്നു.

എന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന എന്റെ എല്ലാ ആരാധകർക്കും ഒത്തിരി നന്ദി. ഇനി മുതൽ എന്റെ ട്വിറ്റർ അക്കൗണ്ട് ആരാധക സംഘടനയുടെ നേതാക്കൾക്കായിരിക്കും, ചിമ്പു ട്വീറ്റ് ചെയ്തു. ഒരു അഭിനേതാവെന്ന നിലയിൽ മികച്ച ചിത്രങ്ങൾ നൽകുകയാണ് എന്റെ ഉത്തരവാദിത്തം. അതിനാൽ ഞാനിനി ട്വിറ്റർ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഉപയോഗിക്കുകയുള്ളു, താരം വെളിപ്പെടുത്തി.

നയന്‍താര വിവാദവും, ഏറ്റവും പുതിയ ചിത്രമായ വാലുവിന്‍റെ റിലീസ് വിവാദവുമൊക്കെയായി താരം ഒരുപാട് ബുദ്ധിമുട്ടി. സോഷ്യല്‍മീഡിയയിലും ഇതുസംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നു. സൂപ്പര്‍താരം അജിത്തിന്‍റെ പേര് ഉപയോഗിച്ച് സിനിമ പ്രചാരണം ചെയ്യുകായണെന്ന് വരെ ചിമ്പുവിനെതിരെ അപവാദ ഉയര്‍ന്നു. ഇതൊക്കെയാകാം സോഷ്യല്‍മീഡിയ ഉപേക്ഷിക്കാന്‍ കാരണം.

അച്ചം യെമ്പതു മദൈമൈയാദ, കാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണു താരം. ഇതു നമ്മ ആളു എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് അടുത്ത മാസം നടക്കാനിരിക്കുകയാണ്. ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.