Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തിന് വേണ്ടി നിവിനും ശിവകാർത്തികേയനും രാം ചരണും

vikram-nivin

വിക്രത്തിന് വേണ്ടി നിവിനും ശിവകാർത്തികേയനും രാം ചരണും ഒന്നിക്കുന്നു. സിനിമയിൽ അല്ല കേട്ടോ. വിക്രം നായകനാകുന്ന ഇരുമുഗൻ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ ഓ‍ഡിയോ ലോഞ്ച് വലിയരീതിയിൽ നടത്താനാണ് നിർമാതാവ് ഷിബു തമീൻസ് പദ്ധതിയിടുന്നത്. ഓഡിയോ ലോഞ്ചിൽ അതിഥികളായി എത്തുന്നത് നിവിൻ പോളിയും ശിവകാർത്തികേയനും രാം ചരണുമാണ്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ സിനിമാലോകത്ത് ഇതുവലിയ വാർത്തയാകാൻ വേണ്ടിയാണ് മൂവരെയും ഓഡിയോ ലോഞ്ചിനെത്തിക്കുന്നത്. ബോളിവുഡിൽ നിന്നും ഒരു യുവതാരത്തിനെ ഷിബു ക്ഷണിച്ചിട്ടുണ്ട്. അതാരാണെന്ന് വ്യക്തമല്ല.

ആഗസ്റ്റ് 2ന് ചെന്നൈയിലെ സത്യം സിനിമാസിലാകും പരിപാടി നടക്കുക. ഓഡിയോ ലോഞ്ചിനൊപ്പം ചിത്രത്തിന്റെ ട്രെയിലറും അന്ന് പുറത്തിറങ്ങും.  

Your Rating: