Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവകാർത്തികേയന്റെ റെമോ ഒക്ടോബർ ഏഴിന് എത്തും

remo

തമിഴ് യുവതാരം ശിവകാർത്തികേയൻ നായകനാകുന്ന ബിഗ് ബ‍ഡ്ജറ്റ് ചിത്രം റെമോ ഒക്ടോബർ ഏഴിന് റിലീസ് ചെയ്യും. ശിവകാർത്തികേയൻ മൂന്നു ഗെറ്റപ്പുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭാഗ്യരാജ് കണ്ണൻ ആണ്.

കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. രജിനിമുരുഗൻ എന്ന സൂപ്പർഹിറ്റിനു ശേഷം ശിവകാർത്തികേയൻ–കീർത്തി ജോഡികൾ വീണ്ടുമൊന്നിക്കുന്നു. ചിത്രത്തിൽ പെൺവേഷത്തിലും ശിവ എത്തുന്നുണ്ട്.

https://www.youtube.com/watch?v=1XWqEvjCkbU

പിസി ശ്രീറാം ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി. അനിരുദ്ധ് സംഗീതം പകർന്ന ഗാനങ്ങൾ ഇതിനോടകം ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ച് കഴിഞ്ഞു.

35 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് നിർമിക്കുന്നത്.  

Your Rating: