Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനീത് ഇനി ചെത്തുന്നത് 12 ലക്ഷത്തിന്‍റെ ബൈക്കിൽ

puneeth-bike

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് സിനിമപോലെ തന്നെ ഇഷ്ടമുള്ള മേഖലയാണ് ഡ്രൈവിങ്. വാഹനപ്രേമിയായ താരത്തിന് സ്വന്തമായുള്ള വാഹനനിരയിലേക്ക് പുതിയൊരു അതിഥികൂടി എത്തിയിരിക്കുന്നു. ‘ഇന്ത്യന്‍ സ്കൗട്ട്’ മോട്ടോര്‍സൈക്കിള്‍.

puneeth-img

അമേരിക്കന്‍ ആഢംബര മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയായ ‘ഇന്ത്യന്‍’‌ അവതരിപ്പിച്ച ക്രൂസര്‍ ബൈക്കാണ് സ്കൗട്ട്. ഒരാള്‍ക്ക് യാത്ര ചെയ്യാവുന്ന ഈ ബൈക്കിന്റെ സില്‍വര്‍ നിറമുള്ള മോഡലാണ് പുനീത് സ്വന്തമാക്കിയത്. എക്സ്-ഷോറൂം വില ഏകദേശം 11.99 ലക്ഷം രൂപ വരും.

indian-scout

ഇന്ത്യന്‍ പാരന്പര്യത്തിന്‍റെ മികവുവിളിച്ചുണര്‍ത്തുന്ന വണ്ടി 1901 കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നു. അതിന്‍റെ ഏറ്റവും നവീനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ സ്കൗട്ട് എത്തിയിരിക്കുന്നത്.

scout

100 ബിഎച്ച്പി കരുത്തുള്ള 1133 സിസി എന്‍ജിനാണുള്ളത്. ആറ് ഗിയറുകള്‍ എന്നിവയുള്ള വാഹനത്തിന് 99 ബിഎച്ച്പി കരുത്തും 97.7എന്‍എം ടോര്‍ക്കുമുണ്ട്. 253 കിലോഗ്രാമുള്ള വാഹനത്തിന് 135 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.