സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം 24ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. വ്യത്യസ്തമായ രണ്ട് കിടിലൻ ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ടൈം ട്രാവൽ പ്രമേയമാകുന്ന ചിത്രം വിക്രം കുമാർ സംവിധാനം ചെയ്യുന്നു.
ഒട്ടേറെ നിഗൂഡതകൾ നിറഞ്ഞ രീതിയിലാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ശാസ്ത്രഞ്ജനായും കൊലപാതകിയുമായാണ് സൂര്യ എത്തുന്നത്.
സമാന്ത, നിത്യാ മേനോൻ എന്നിവരാണ് നായികമാർ. സ്റ്റുഡിയോ ഗ്രീനും 2ഡി എന്റര്ടെയ്ന്മെന്റും സംയുക്തമായാണ് 24 നിർമിക്കുന്നത്. എ ആര് റഹ്മാനാണ് സംഗീതം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.