Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ 200 സ്ക്രീനുകളിൽ സൂര്യയുടെ 24

suriya-samantha

ഈ വർഷം സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ 24 മെയ് ആറിന് തിയറ്ററുകളിലെത്തും. തെലുങ്കിലെ സൂപ്പർഹിറ്റായ ഇഷ്ടം, മനം, തമിഴിലെ യാവരും നലം എന്നീ ചിത്രങ്ങളൊരുക്കിയ വിക്രം കുമാർ ആണ് സംവിധായകൻ.

സമാന്തയും നിത്യ മേനോനും നായികമാരായി എത്തുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പിൽ സൂര്യ എത്തുന്നു. എ ആർ റഹ്മാൻ സംഗീതം. ഛായാഗ്രഹണം തിരു. ഗിരീഷ് കര്‍ണാട് , അജയ്, സത്യന്‍, മോഹന്‍. വി.ആര്‍, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സൂര്യ ആദ്യമായി വില്ലൻ വേഷത്തിലെത്തുന്നു എന്നതാണ് സിനിമയുടെ പ്രധാനപ്രത്യേകത. ആവിഷ്കരണത്തിലും പ്രമേയത്തിലും ചിത്രം ആരാധകരെ കോരിത്തരിപ്പിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. മണി, സേതുരാമന്‍, ആത്രേയ എന്നീ മൂന്നു കഥാപാത്രങ്ങളെ സൂര്യ അവതരിപ്പിക്കുന്നു.

സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച '24' മെയ് 6- ന് സോപാനം ഫിലിംസ് കേരളത്തില്‍ 200 സ്‌ക്രീനുകളില്‍ റിലീസിനെത്തിക്കും. 

Your Rating: