Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതികയെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ച് സൂര്യ

suriya-jyothika

കോളിവുഡിലെ താരദമ്പതികളായ സൂര്യയും ജ്യോതികയും എല്ലാക്കാര്യങ്ങളിലും ഒരു മാതൃകയാണ്. സിനിമാലോകത്തെ ഏറ്റവും മികച്ച ജോഡികളായിരുന്ന ഇരുവരും ജീവിതത്തിലും മാതൃകാദമ്പതികളാണ്. അത് ഒന്നുകൂടി തെളിയിക്കുകയാണ് ഈ സംഭവം.

കഴിഞ്ഞ ദിവസം ചെന്നൈ റോഡിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഷൂട്ടിങിനല്ല പ്രിയതമ ജ്യോതികയെ ബൈക്ക് ഓടിപ്പിക്കാൻ പഠിപ്പിക്കുകയായിരുന്നു സൂര്യ. അതും ബുള്ളറ്റിൽ. സൂര്യയുടെ നിർദേശങ്ങൾ കൃത്യമായി മനസ്സിലാക്കിയ ജ്യോതിക കാര്യങ്ങൾ പെട്ടന്നുതന്നെ പഠിച്ചെടുക്കുകയുണ്ടായി.

suriya-jyothika-1

സിനിമാചിത്രീകരണത്തിന്റെ തിരക്കിനിടയിലും ജ്യോതികയ്ക്കായി സമയം മാറ്റിവച്ചാണ് സൂര്യ എത്തിയത്. ജ്യോതിക പ്രധാനവേഷത്തിലെത്തുന്ന പുതിയ സിനിമയിൽ നടി ബൈക്ക് ഓടിച്ച് വരുന്ന രംഗമുണ്ട്. ഇതിന് വേണ്ടിയായിരുന്നു സൂര്യയുടെ നേതൃത്വത്തിലുള്ള ഈ പരിശീലനം.  

Your Rating: