Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സതുരംഗ വേട്ടൈ 2 വില്‍ സൂര്യ

അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ വളരെയധികം സൃഷ്ടിപ്പിക്കപ്പെട്ട സിനിമയാണ് സതുരംഗ വേട്ടൈ. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ വിനോദ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് താരം സൂര്യയാണെന്നാണ് വിവരം.

സിനിമയുടെ കഥ സൂര്യയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും സിനിമ ചെയ്യാമെന്ന് ഉറപ്പുപറഞ്ഞതുായാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

2014ൽ പുറത്തിറങ്ങിയ സതുരംഗ വേട്ടൈയിൽ നടരാജൻ സുബ്രഹ്മണ്യം, മലയാളി നടിഇഷാര നായർ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മനോബാലയും ലിങ്കുസാമിയുടെ തിരുപ്പതി ബ്രദേഴ്സും ചേർന്നാണ് ചിത്രം നിർമിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.