Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി കഴിഞ്ഞു; ഇനി 5 മണിക്കൂർ 35 മിനിറ്റ്

suriya-ranjith

സൂപ്പർസ്റ്റാർ രജനിയെ നായകനാക്കി കബാലി ഒരുക്കിയ പാ. രഞ്ജിത് തന്റെ അടുത്ത ചിത്രത്തിലേക്കു കടന്നുകഴിഞ്ഞു. സൂര്യയെ നായകനാക്കി ഒരു സ്പോർട്സ് ചിത്രമാണ് രഞ്ജിത് ഒരുക്കുക. സിനിമയിൽ ബോക്സർ ആയാണ് സൂര്യ എത്തുക.

5: 35 (അഞ്ച് മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റ്) എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ഈ സമയത്തിന് അതീവപ്രാധാന്യം ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പേര്.

ഇതൊരു താൽക്കാലിക പേരാണെന്നും രഞ്ജിത്തിന്റെ കയ്യിൽ സൂര്യയ്ക്കായി മറ്റൊരു തിരക്കഥ കൂടിയുണ്ടെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. സൂര്യയാണു തിരക്കഥ ഏതെന്നു തീരുമാനിക്കുക.

സിങ്കം 3 യുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമാകും ഈ ചിത്രത്തിലേക്കു സൂര്യ കടക്കുക. സ്റ്റുഡിയോ ഗ്രീന്‍ ആണ് നിർമാണം 

Your Rating: