Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെ പുതിയ പ്രോജക്ട് ഉപേക്ഷിച്ചു

suriya

സൂര്യ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സൂര്യയെ നായകനാക്കി തെലുങ്ക് സൂപ്പർസംവിധായകൻ ത്രിവിക്രം സംവിധാനം ചെയ്യാനിരുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഉപേക്ഷിച്ചു. പുതിയ ചിത്രമായ 24ന്റെ ബോക്സ്ഓഫീസ് പ്രകടനമാണ് ഇതിന് കാരണം. സൂര്യ ചിത്രങ്ങളുടെ തുടർച്ചയായ മോശം പ്രകടനം തന്നെയാണ് സംവിധായകന്റെ ഈ നിലപാടിന് കാരണമായി തീർന്നത്.

അതിനിടെ സ്റ്റുഡിയോ ഗ്രീൻ വീണ്ടും സൂര്യയുടെ ചിത്രം നിർമിക്കാനുള്ള പദ്ധതിയിലാണ്. 24 നിർമിച്ചതും സൂര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീൻ ആണ്. സിങ്കം 3യ്ക്ക് ശേഷമാകും ഈ പ്രോജക്ട് തുടങ്ങുക.

സൂര്യയും കുടുംബവും ഇപ്പോൾ അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. അമേരിക്കയിലാണ് ഇവർ ഇപ്പോൾ.
 

Your Rating: