Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശത്തോടെ വന്നു; ആദ്യ ബോളിൽ സൂര്യ പ്ലിങ്

suriya

ദക്ഷിണേന്ത്യന്‍ സിനിമാ കലാകാരന്മാരുടെ അസോസിയേഷനായ നടികര്‍ സംഘം സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് കഴിഞ്ഞദിവസം ആവേശകരമായ സമാപനമായിരുന്നു. നടികർ സംഘത്തിന്റെ ഓഫീസ് കോംപ്ലക്സ് പണിയുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത.് നടികർ സംഘത്തിന്റെ സ്റ്റാർ ക്രിക്കറ്റ് കപ്പ് സൂര്യ നായകനായ ചെന്നൈ സിങ്കംസിനാണ് ലഭിച്ചത്.

ത​ഞ്ചായി വാരിയേഴ്സും സൂര്യ കാപ്റ്റനായ ചെന്നൈ സിങ്കംസുയമായിരുന്നു ഫൈനലിൽ. കളിക്കിടയിൽ സൂര്യ ബാറ്റിങിനിറങ്ങിയപ്പോൾ ആരാധകർ ആവേശഭരിരതായി. സൂര്യയെ വരവേൽക്കാൻ ചിയർ ഗേൾസും പാട്ടും കൂത്തുമൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ഗംഭീരവരവേൽപ്പിൽ താരം ബാറ്റിങിനിറങ്ങി.

കഷ്ടകാലമെന്നല്ലാതെ വേറെന്തു പറയാൻ ! വിക്രം പ്രഭു എറിഞ്ഞ ആദ്യ ബോളിൽ സൂര്യ ഡക്ക്. വിക്കറ്റ് വീണ സൂര്യയുടെ മുഖമൊന്നു കാണണ്ടതു തന്നെയായിരുന്നു. സൂര്യ ഔട്ടായപ്പോൾ എതിർടീമിലെ മറ്റുതാരങ്ങളും സൂര്യയ്ക്ക് ആശ്വാസവാക്കുകളുമായി എത്തി.

Your Rating: