Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെ മാസ് മെയ് 15ന്

mass

തമിഴകം ഏറെ കാത്തിരിക്കുന്ന വെങ്കട്പ്രഭു—സൂര്യ ചിത്രം മാസ് മെയ് 15ന് പുറത്തിറങ്ങും. നയൻതാരയും പ്രണിതയും നായികമാരായി എത്തുന്ന ചിത്രം ഒരു ഹൊറർ ത്രില്ലർ ആണ്. യുവൻ ശങ്കർ രാജയാണ് സംഗീതം.

പതിവ് വെങ്കട് പ്രഭു ചിത്രങ്ങൾ പോലെ കോമഡിയും ആക്ഷനുമൊക്കെ ചേർന്ന മസാല എന്റർടെയ്നറായിരിക്കും മാസ്. പ്രേംഗിയാണ് ചിത്രത്തിലെ മറ്റൊരു താരം. കാക്ക കാക്ക,ഗജിനി, സില്ലന് ഒരു കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ഛായാഗ്രാഹകൻ ആർ.ജി രാജശേഖർക്കൊപ്പം സൂര്യ വീണ്ടുമൊന്നിക്കുകയാണ് ഈ പ്രോജക്ടിലൂടെ. നേരത്തെ സൂര്യയുടെ സഹോദരനായ കാർത്തിയെ നായകനാക്കി ബിരിയാണി എന്ന ചിത്രം വെങ്കട് ഒരുക്കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.