Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യ ട്വിറ്ററിൽ

തമിഴിലെ സൂപ്പർതാരമൊക്കെയാണെങ്കിലും സൂര്യയ്ക്ക് സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടോ ട്വിറ്ററോ ഒന്നുമില്ല. സിനിമയിൽ അടിപൊളി സ്റ്റൈലിൽ എത്തുന്ന താരത്തിന് സോഷ്യൽമീഡിയയോട് അത്ര അടുപ്പം പോര.

എന്തായാലും ആരാധകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് താരം ട്വിറ്ററിൽ ഒരു അക്കൗണ്ട് എടുത്തു. ട്വിറ്ററിൽ ആരാധകരുടെ വൻ സ്വീകരണമാണ് സൂര്യക്ക് ലഭിച്ചത്. വനിതാ ദിന ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ആണ് ട്വിറ്ററിൽ സൂര്യയുടെ ആദ്യ പോസ്റ്റ്. കുറെ നാളുകളായി ട്വിറ്ററിൽ അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിച്ചു ഇപ്പോഴാണ് എത്താനായത്.

ആഗ്രഹിക്കാവുന്നതിനും മുകളിലാണ് തന്നെ സ്നേഹിക്കുന്നവരുടെ പിന്തുണയെന്നും അതിനാലാണ് ട്വിറ്ററിലൂടെ സംവദിക്കാനെത്തിയതെന്നും സൂര്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഇതിനോടകം അഞ്ചു ലക്ഷം ആരാധകരാണ് സൂര്യയെ പിന്തുടരുന്നത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

സൂര്യ ട്വിറ്ററിൽ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer