Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനി ഒരുവന് രണ്ടാം ഭാഗം വരുന്നു

thani-oruvan-2

ജയം രവി-അരവിന്ദ് സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റ് ചിത്രം തനി ഒരുവന് രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ മോഹന്‍രാജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെന്നും അതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും രാജ പറയുന്നു. എന്നാല്‍ അഭിനേതാക്കളെക്കുറിച്ചോ മറ്റുവിവരങ്ങളോ സംവിധായകന്‍ വെളിപ്പെടുത്തിയില്ല.

ഇതിനിടെ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ റീമേയ്ക്കിന് പോയി കഴിഞ്ഞു. രാം ചരണ്‍ ആകും ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ നായകനാകുക. സല്‍മാന്‍ ഖാനെ നായകനാക്കി ഇതേ സിനിമയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാനും മോഹന്‍ രാജ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഒരു കാലത്ത് തമിഴകത്തെ കാതല്‍ മന്നനായിരുന്നു അരവിന്ദ് സ്വാമിയുടെ വില്ലന്‍ വേഷമായിരുന്നു സിനിമയുടെ പ്രധാനപ്രത്യേകത. ഇനിയൊരു തിരിച്ചുവരവ്‌ അസാധ്യം എന്ന് വിധിയെഴുതിയ വിമര്‍ശകര്‍ക്കൊരു മറുപടി കൂടിയായിരുന്നു സിദ്ധാര്‍ഥ് അഭിമന്യു എന്ന അദ്ദേഹത്തിന്‍റെ കഥാപാത്രം.

സഹോദരങ്ങളായ ജയം രാജയും ജയം രവിയും ആറാം തവണയും ഒന്നിച്ച ചിത്രമാണ് തനി ഒരുവന്‍. ജയം എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയിലൂടെയായിരുന്നു രാജയുടെയും രവിയുടേയും പേരും ജാതകവും മാറിയത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവും എഡിറ്ററുമായ മോഹന്‍റെ മക്കളായ ജയം രാജ സംവിധായകന്‍ ( ഇപ്പോള്‍ മോഹന്‍ രാജ ) എന്ന നിലയിലും ജയം രവി നടന്‍ എന്ന നിലയിലും പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചവരാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്നുള്ള സിനിമകളായ ജയം,എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി,ഉനക്കും എനക്കും,സന്തോഷ്‌ സുബ്രഹ്മണ്യം എന്നിവ വന്‍ വിജയങ്ങളായിരുന്നു.