Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ പ്രളയം; സര്‍ക്കാരിനെ കുറ്റപ്പെടുത്തി കമൽഹാസൻ

kamalhassan

കനത്ത മഴയില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാടിന്‍റെ തീരദേശ മേഖലകളിലെല്ലാം ജനജീവിതം സ്തംഭിച്ച നിലയിലാണ്. ദുരിതത്തിന്റെ ആഴം വർധിക്കാൻ കാരണം തമിഴ്നാട് സർക്കാരിന്റെ വീഴ്ച മൂലമാണെന്ന് കമൽഹാസൻ പറഞ്ഞു. ചെന്നൈയിലെ സ്ഥിതി ഇതാണെങ്കിൽ തമിഴ്നാടിന്റെ കാര്യം എന്താകുമെന്ന് ചിന്തിച്ചു നോക്കൂ എന്നും കമൽ ചോദിക്കുന്നു.

പാവപ്പെട്ടവും സാധാരണക്കാരനുമാണ് ഇത് മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുക. പണക്കാരായവര്‍ക്ക് കുറ്റബോധം ഉണ്ടായേക്കം. ഞാൻ അത്ര പണക്കാരനല്ല, എന്നിരുന്നാലും എന്റെ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്പോൾ കുറ്റബോധം തോന്നുന്നു അവിടുത്തെ ആളുകളുടെ കഷ്ടപ്പാട് കണ്ട്. കമൽ പറഞ്ഞു.

ഇവിടെയുള്ള എല്ലാ സംവിധാനങ്ങളും തകര്‍ന്ന് കിടക്കുകയാണ്. മഴ തീർന്ന് ഒരു സാധാരണ ജീവിതത്തിലേക്ക് ചെന്നൈ മടങ്ങിവരുവാന്‍ മാസങ്ങളെത്തും. എവിടേക്കാണ് നികുതിധായകരുടെ പണമെല്ലാംപോകുന്നത്. എനിക്ക് ബ്ളാക് മണി ഇല്ല, ഞാനും നികുതിയടക്കുന്നുണ്ട്. ഇങ്ങനെ അടക്കുന്ന പണംകൊണ്ട് എന്താണ് എനിക്കും എന്റെ ആളുകൾക്കും ചെയ്യുന്നത്. കമൽ ചോദിക്കുന്നു.

സത്യത്തിൽ എനിക്ക് സങ്കടമുണ്ട്. ഒരു അപകടവും സംഭവിക്കാത്ത ഒരു ഭവനമുണ്ടായതിൽ എനിക്ക് കുറ്റബോധം തോന്നുന്നു. സംഭാവന ചോദിച്ച് നടക്കാതെ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് സഹായം കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ അധികാരകളെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിൽ സംഭാവന കൊടുക്കാൻ ഞാനും ബാധ്യസ്തനാണ്. ഞാൻ എന്റെ ജനങ്ങളെ സ്നേഹിക്കുന്നു. ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയുള്ള ഈ നാടകം സര്‍ക്കാര്‍ അവസാനിപ്പിക്കണം. കമൽ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.