Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസഫ് കുരുവിളയായി വിജയ്; തെറി ട്രെയിലർ കാണാം

theri-trailer

ഇളയദളപതി ആരാധകര്‍ക്ക് ആവേശം പകർന്ന് തെറി ട്രെയിലർ എത്തി. ആക്ഷനും റൊമാൻസും സസ്പെൻസും കോർത്തിണക്കിയ കിടിലൻ ട്രെയിലറാണ് സംവിധായകൻ അറ്റ്ലീ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ പതിനൊന്ന് ലക്ഷത്തോളം ആളുകൾ‌ ട്രെയിലർ കണ്ടു കഴിഞ്ഞു.

Theri Official Trailer | 2K | Vijay, Samantha, Amy Jackson | Atlee | G.V.Prakash Kumar

ജോസഫ് കുരുവിള, വിജയ് കുമാര്‍ എന്നീ പേരുകളിലാണ് വിജയ് കഥാപാത്രങ്ങള്‍ ട്രെയ്‌ലറില്‍ സ്വയം പരിചയപ്പെടുത്തുന്നത്. അറ്റ്ലീയും ഇളയദളപതി വിജയ്‌യും ചേർന്നൊരുക്കുന്ന ‌‘തെറി’ ആ പേരു കൊണ്ടു തന്നെ വാർത്തകളിലിടം പിടിച്ചു കഴിഞ്ഞിരുന്നു.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുളി എസ് താണു നിർമിക്കുന്ന തെറിയില്‍ സാമന്തയും എമി ജാക്‌സണുമാണ് നായികമാര്‍. തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്റോഫ് ആണ്. ട്രോയ്,മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയണ്‍‍.