Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തെറി’യിൽ വിജയ് കോട്ടയംകാരൻ

theri-kerala

ഇളയദളപതി വിജയ് നായകനായി എത്തുന്ന തെറി ട്രെയിലർ ഇതിനോടകം തരംഗമായി കഴിഞ്ഞു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പതിനൊന്ന് ലക്ഷത്തിന് മുകളിൽ ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. എന്നാൽ മലയാളികൾക്ക് ആവേശംപകരുന്ന ഒന്നുകൂടി ഈ ട്രെയിലറിൽ‌ ഉണ്ട്.

ചിത്രത്തിൽ ജോസഫ് കുരുവിള എന്ന കഥാപാത്രമായും വിജയ് എത്തുന്നുണ്ട്. ഈ കഥാപാത്രം കോട്ടയംകാരനാണെന്നാണ് അണിയറവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ വിജയ് ഉപയോഗിക്കുന്ന സുസുക്കി ബൈക്ക് കോട്ടയം രജിസ്ട്രേഷൻ ആണ്. കൂടാതെ ട്രെയിലറിൽ കാണിക്കുന്ന സർക്കാർ ആശുപത്രിയുടെ ബോർഡ് മലയാളത്തിലാണ്, ഒപ്പം മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിന്റെ രജിസ്ട്രേഷനും കോട്ടയം തന്നെ.

Theri Official Trailer | 2K | Vijay, Samantha, Amy Jackson | Atlee | G.V.Prakash Kumar

ചിത്രത്തിലെ മലയാളിസാന്നിധ്യം ഇതുവരെയും സംവിധായകൻ അറ്റ്ലീ പുറത്തുവിട്ടിട്ടില്ല. ട്രെയിലർ സൂചിപ്പിക്കുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ മലയാളികൾക്ക് ഇരട്ടി ആഘോഷമാകും തെറി നൽകുക.

മമ്മൂട്ടിയും മോഹൻലാലും അനശ്വരമാക്കിയ കോട്ടയം കുഞ്ഞച്ചൻ, ഡേവിഡ് ജോൺ കൊട്ടാരത്തിൽ, ടോണി കുരിശിങ്കൽ, ആടുതോമ എന്നിവരുടെ പിൻഗാമിയായാകും ജോസഫ് കുരുവിളയുടെ വരവ്.