Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറിയുടെ കിടിലൻ ടീസർ

ther-vijay

ഈ വർഷം തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇളയദളപതി ചിത്രം തെറിയുടെ ടീസർ പുറത്തിറങ്ങി. ഒരു വിജയ് ചിത്രത്തിന് വേണ്ട എല്ലാ മാസ് ചേരുവകളും കോർത്തിണക്കിയ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Theri - Official Teaser | Vijay, Samantha, Amy Jackson | G.V. Prakash Kumar | Atlee

ടീസർ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആറ്ലക്ഷത്തിന് മുകളില്‍ ആളുകൾ കണ്ടു കഴിഞ്ഞു. ഒരു ലക്ഷത്തിന് മുകളിൽ ലൈക്സും ടീസറിന് ലഭിച്ചു.

രാജാ റാണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്ലീ ഒരുക്കുന്ന സിനിമയാണ് തെറി. ചിത്രത്തിൽ വിജയ് രണ്ടു ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തില്‍ ഒരു വിജയ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കും. സമാന്തയും ആമി ജാക്സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു. രാജാറാണി, കത്തി, നാനും റൗഡി താൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ജോർജ് സി വില്യംസ് ആണ് ഛായാഗ്രാഹകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.