Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷ് തങ്ങളുടെ മകനാണെന്ന വാദവുമായി വൃദ്ധദമ്പതികൾ

Dhanush

ധനുഷിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി വൃദ്ധദമ്പതികൾ. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം. കതിരേശൻ–മീനാൽ എന്ന ഈ വൃദ്ധദമ്പതികൾ പൊലീസിനും മുഖ്യമന്ത്രിക്കും ഈ വിഷയത്തിൽ പരാതി നൽകി കഴിഞ്ഞു. ധനുഷും അദ്ദേഹത്തിന്റെ കുടുംബവും തങ്ങളെ കാണാൻ പോലും കൂട്ടാക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.

ചെറുപ്പത്തിലെ വീട്ടിൽ നിന്ന് ഒളിച്ചോടിയതാണെന്നും ധനുഷിന്റെ യഥാർഥ പേര് കലൈയരസൻ എന്നാണെന്നും ഇവർ പറയുന്നു. എന്നാൽ ധനുഷോ അദ്ദേഹത്തിനോട് അടുത്തവൃത്തങ്ങളോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.