Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രം ധനുഷിന്റെ കരിയറിലെ വലിയ ദുരന്തം

Dhanush

പ്രഭു സോളമൻ സംവിധാനം ചെയ്ത തൊടാരി സിനിമ ഈ അടുത്തിടെ ധനുഷിന്റെ കരിയറില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമെന്ന് കോളിവുഡ് വൃത്തങ്ങൾ. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ത്യാഗരാജനാണ് സിനിമയുടെ നിർമാതാവ്. കോടികളാണ് ചിത്രം മൂലം നിർമാതാവിനുണ്ടായ നഷ്ടം.

സിനിമയുടെ റിലീസ് തിയതി മാറിമറിഞ്ഞു പോയതിനാൽ വേണ്ടത്ര പബ്ലിസിറ്റിയും ചിത്രത്തിന് കിട്ടിയില്ല. സെപ്റ്റംബർ 22നാണ് ചിത്രം റിലീസിനെത്തിയത്. കുംകി, കായല്‍, മൈന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭു സോളമനാണ് തൊടാരി സംവിധാനം ചെയ്തിരിക്കുന്നത്.

തമിഴ്നാട്ടിൽ 350 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ ആദ്യ ഷോ കണ്ട ആരാധകർ തന്നെ ചിത്രത്തെ വേണ്ടെന്നുവച്ചതോടെ പിന്നീടുള്ള ഷോയിൽ തിരക്കില്ലാതായി. സിനിമയുടെ വിതരണക്കാർ തന്നെ സിനിമയ്ക്ക് ലഭിച്ച പ്രതികരണത്തിൽ തകർന്നിരിക്കുകയാണ്.

ആദ്യദിവസം 4.32 കോടി നേടിയ ചിത്രത്തിന്റെ അഞ്ചുദിവസത്തെ ആകെ കലക്ഷൻ 10 കോടിയിൽ താഴെയാണ്.