Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമല്‍ കലിപ്പില്‍; തൂങ്കാവനം ട്രെയിലര്‍

thoongavanam-trailer

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന തൂങ്കാവനത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. വേട്ടയാട് വിളയാടിന് ശേഷം കമല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. കമലിന്‍റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരത്തും തൃഷയുമാണ് നായികമാരായി എത്തുന്നത്.

Thoongaavanam - Official Trailer

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മന്‍മഥന്‍ അന്പിന് ശേഷം തൃഷ വീണ്ടും കമല്‍ഹാസന്‍റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് തൂങ്കാവനം. രാജ്കമല്‍ ഇന്റകര്‍നാഷനലും ഒരു പ്രമുഖ നിര്‍മ്മാണകമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ജിബ്രാന്‍.

സൂപ്പര്‍ ഹിറ്റ് ഫ്രഞ്ച് ത്രില്ലറായ സ്ലീപ്‌ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം. 2011ല്‍ ഫെഡ്രിക് ജാര്‍ഡിന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് സ്ലീപ്ലെസ് നൈറ്റ്. മയക്കുമരുന്നു മാഫിയയില്‍ നിന്നും മകനെ വീണ്ടെടുക്കുന്ന പൊലീസുകാരന്‍റെ കഥയാണ് ചിത്രം പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.