പെൻസിൽ, ഡാർലിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് നായകനായെത്തുന്ന ചിത്രമാണ് തൃഷ ഇല്ലാന്ന നയന്‍താര. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറിനെ കൂടാതെ ആനന്ദി, സിമ്രാൻ, മനിഷ യാദവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തമിഴ് സിനിമയില്‍ ആദ്യമായി എത്തുന്ന അപ്രിയ പ്രണയകഥ എന്ന ടാഗിലാണ് ചിത്രം എത്തുന്നത്. കാമിയോ ഫിലിംസിന്റെ ബാനറിൽ സി ജെ ജയകുമാർ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ചിത്രത്തിലെ നായകൻ ജിവി പ്രകാശ് തന്നെയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.