Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തമവില്ലന്‍ കേരളത്തില്‍ റിലീസ് ചെയ്തില്ല

പ്രദര്‍ശനം മുടങ്ങിയ കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍ തിയറ്ററുകളിലെത്തുന്നു. മെയ് ഒന്നിന് പുറത്തിറങ്ങേണ്ട സിനിമയുടെ റിലീസ് വിതരണക്കാര്‍ തടഞ്ഞിരുന്നു.

സിനിമയുടെ നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള പ്രശ്നമാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണമായത്. വിതരണക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രശ്നം പരിഹരിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.

ഇന്നലെ ചിത്രം റിലീസ് ചെയ്യുന്നതറിഞ്ഞ് തിയറ്ററുകളിലെത്തിയ പ്രേക്ഷകര്‍ നിരാശയോടെ മടങ്ങുകയായിരുന്നു. രാവിലെ മുടങ്ങിയ ഷോ ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും ചിത്രം റിലീസ് ചെയ്യാനായില്ല. കമല്‍ഹാസന്‌ പുറമേ പൂജാ കുമാര്‍, ആന്‍ഡ്രിയ, ജയറാം, കെ. ബാലചന്ദര്‍, ഉര്‍വ്വശി തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്‌. രമേഷ്‌ അരവിന്ദാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.