Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ നടന് സെല്‍ഫി എടുക്കാന്‍ അറിയില്ല

vadivelu-selfie

യൂത്തിനിടയിലും സിനിമാക്കാര്‍ക്കിടയിലും സെല്‍ഫി എന്നു പറഞ്ഞാല്‍ ഒരു തരംഗമാണ്. എന്തിനും ഏതിനും സെല്‍ഫി. എന്നാല്‍ സെല്‍ഫി എന്താണ് സംഭവമെന്ന് അറിയാത്ത ഒരു താരമുണ്ട്. തമിഴകത്തെ ഹാസ്യരാജാവ് വടിവേലുവാണ് കക്ഷി.

ന്യൂജനറേഷന്‍ പിള്ളേര്‍ക്കൊപ്പം എത്തിപ്പിടിക്കാന്‍പെടുന്ന കഷ്ടപ്പാടില്‍ സെല്‍ഫിയെക്കുറിച്ച് ആലോചിക്കാനൊന്നും വടിവേലുവിന് നേരമില്ല. പുതിയ ചിത്രമായ എലിയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ യുവരാജ് ആണ് വടിവേലുവിനോട് ഒരു സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടത്. സെല്‍ഫി എടുക്കാന്‍ അദ്ദേഹത്തെ പഠിപ്പിച്ചത് തന്നെ ജീവിതത്തില്‍ രസകരമായ അനുഭവമായിരുന്നെന്ന് യുവരാജ് പറഞ്ഞു.