Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയെ പിന്നിലാക്കി വേതാളം

thala-vethalam

തമിഴകത്തിന്‍റെ ‘തല’ അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം വേതാളത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പരുക്കന്‍ ഗെറ്റപ്പില്‍ അജിത് എത്തുന്ന പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറി.

വിജയ് ചിത്രം പുലിയുടെ രണ്ടാമത്തെ ടീസറിനെയാണ് സോഷ്യല്‍മീഡിയ ട്രെന്‍ഡിങില്‍ വേതാളം പിന്നിലാക്കിയത്. വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വേതാളം. ദീപാവലി റിലീസായി ചിത്രം എത്തും.

ശ്രുതി ഹസ്സന്‍ നായികയാകുന്ന ചിത്രത്തില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിക്കുന്നത് ലക്ഷ്മി മേനോനാണ്. സന്താനവും ചിത്രത്തിലുണ്ട്.

ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ.എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.