Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സില്‍ക്കുമായുള്ള പ്രണയം സിനിമയാക്കി സംവിധായകന്‍

silk

അകാലത്തില്‍ പൊലിഞ്ഞുപോയ നടി സില്‍ക്ക് സ്മിതയുമായുള്ള തന്‍റ പ്രണയം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ വേലുപ്രഭാകര്‍. കടവുള്‍, കാഥല്‍ കഥൈ തുടങ്ങിയ വിവാദചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭാകറിന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് ഒരു ഇയക്കുനരിന്‍ ഡയറി എന്നാണ്.

തന്‍റെ തന്നെ സ്വകാര്യജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കുന്നതെന്ന് പ്രഭാകര്‍ പറയുന്നു. നടി സില്‍ക്ക് സ്മിത ഉള്‍പ്പടെയുള്ള മറ്റുനടിമാര്‍ക്കൊപ്പമുണ്ടായിരുന്ന പ്രണയവും സിനിമയില്‍ പ്രമേയമാകുമെന്നും അദ്ദേഹം പറയുന്നു.

സത്യരാജ് അഭിനയിച്ച പിക്‌പോക്കറ്റ്(1989) എന്ന സിനിമയുടെ ക്യാമറാമാനായി പ്രവര്‍ത്തിക്കുമ്പോഴാണ് പ്രഭാകര്‍ ആദ്യമായി സില്‍‌ക്ക് സ്മിതയെ കാണുന്നത്. ‘ പടത്തിന്‍റെ തുടക്കത്തില്‍ ഞാനൊരു ക്യാമറാമാനും സ്മിതയൊരു നടിയുമായിരുന്നു. എന്നാല്‍ സിനിമയുടെ പകുതിയായപ്പോള്‍ ഞങ്ങള്‍ പ്രണയത്തിലായെന്നും പ്രഭാകര്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.