Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്‌യുടെ അമ്മ അജിത്തിന് നൽകിയ ഉപദേശം

vijay-mother-ajith

തമിഴകത്ത് ഇളയദളപതി ആരാധകരും തല ആരാധകരും കടുത്ത ശത്രുതയിലാണെങ്കിലും അജിത്തും വിജയ്‌യും ജീവിതത്തിലും യഥാർത്ഥ സുഹൃത്തുക്കളാണ്. മെയ് ഒന്നിന് ‘തല’ അജിത്തിന്റെ പിറന്നാൾ ദിനമായിരുന്നു.

സിനിമാരംഗത്തും പുറത്തും അജിത്തിന് ആരാധകർ ഏറെയാണ്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്തൊരു പിറന്നാൾ ആശംസയുമായി ഒരു അതിഥി എത്തി. മറ്റാരുമല്ല ഇളയദളപതി വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ. തമിഴിലെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് അജിത്തിന് പിറന്നാൾ ആശംസകൾ നൽകിയത്.

ഹലോ അജിത്, നല്ലൊരു പിറന്നാൾ ആശംസ നേരുന്നു. സിനിമയ്ക്ക് വേണ്ടി അപകടം നിറഞ്ഞ സ്റ്റണ്ട് രംഗങ്ങളിൽ നീ അഭിനയിക്കാറുണ്ട്. അതിനിടെ പരുക്കുപറ്റി സർജറിയും മറ്റും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഒരമ്മ എന്ന നിലയിൽ ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് വിഷമം ഉണ്ടാകും. ഇനി ഇങ്ങനെ അപകടരമായ സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിക്കരുത്. അജിത്തിനും കുടുംബത്തിനും എല്ലാ ആശംകളും നേരുന്നു. ശോഭ പറയുന്നു.

കൂടാതെ ആളുകളെ കൈയിലെടുക്കുന്ന അജിത്തിന്റെ ബിരിയാണിയെപ്പറ്റി പുകഴ്ത്താനും ശോഭ മറന്നില്ല. ശാലിനിയും മക്കളുമായി വീട്ടിൽ വരണമെന്നും തന്റെ ബിരിയാണിയുടെ രുചി ആസ്വദിക്കണമെന്നും ശോഭ പറഞ്ഞു. 

Your Rating: