Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്ക്കെന്താ നയന്‍സിനോട് ദേഷ്യം ?

vijay-nayanthara

തമിഴകത്തെ താരറാണിയാണ് നയന്‍താര. തിരിച്ചുവരവില്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്. ജയം രവിയുടെ തനി ഒരുവന്‍, നയന്‍താര തന്നെ പ്രധാനവേഷത്തിലെത്തിയ ഹൊറര്‍ ത്രില്ലര്‍ മായ എന്നീ ചിത്രങ്ങള്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്.

ഇതിനിടെ വിജയിയുടെ പുതിയ ചിത്രത്തില്‍ നയന്‍താരയെ നായികയായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നടനും നിര്‍മാതാവും സംവിധായകനുമായ എസ്.ജെ സൂര്യ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ വിജയിയുടെ നായികയായി നയന്‍താരയെ ആണ് സംവിധായകന്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ നയന്‍താരയെ നായികയായി വേണ്ടെന്ന് വിജയ് പറഞ്ഞത്രേ. നയന്‍താരയ്ക്ക് പകരം മറ്റൊരു നായികയെ തിരഞ്ഞെടുക്കാനും സംവിധായകനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ ഖുഷി എന്ന ചിത്രത്തില്‍ എസ്.ജെ സൂര്യയും വിജയിയും ഒന്നിച്ചിട്ടുണ്ട്. മാത്രമല്ല എസ്.ജെ സൂര്യ നായകനായി എത്തിയ കള്‍വനിന്‍ കാതലി എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക.

എന്നാല്‍ തമിഴകത്തെ മുന്‍നിര നായികയായി തുടരുന്ന നയന്‍സിനെ വിജയ് അവഗണിച്ചത് എന്തുകൊണ്ടാണെന്ന സംശയത്തിലാണ് ആരാധകര്‍. പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു വിജയിയുടെ നായിക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.