Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി നിമിത്തമായി; ക്യാപ്റ്റൻ മടങ്ങിവരുന്നു

vijaykanth

നടനും രാഷ്ട്രീയനേതാവുമായ വിജയ്കാന്ത് വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് അഭിനയരംഗത്തേക്കുള്ള ക്യാപ്റ്റന്റെ മടങ്ങി വരവ്. മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായി എത്തുന്ന തമിഴന്‍ എന്‍ട്രു സൊല്ല് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് മടക്കം.

ഷൺമുഖ പാണ്ഡ്യൻ ആദ്യം നായകനായി എത്തിയ ചിത്രം വൻ പരാജയമായിരുന്നു. മകന്റെ അരങ്ങേറ്റം പരാജയമായതിന്റെ ദുഃഖത്തിലാണ് ഇങ്ങനെയൊരു വലിയ പ്രോജക്ടുമായി വിജയ്കാന്ത് തന്നെ മുന്നിട്ടറങ്ങുന്നതെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോർട്ട്.

ചിത്രത്തിൽ അതിഥി വേഷത്തിലാണ് വിജയ്കാന്ത് എത്തുന്നത്. നവാഗതനായ അരുൺ ആണ് സംവിധാനം. ഹിപ് ഹോപ് ആധിയാണ് ചിത്രത്തിന് സംഗീതം.

തമിഴകത്ത് വിജയ്കാന്തിന്റെ മാസ് രംഗങ്ങള്‍ ഒരുകാലത്ത് തരംഗമായിരുന്നു. ഈയിടെ ബാഹുബലി കണ്ടതിന് ശേഷമാണ് സിനിമയിലേക്കൊരു തിരിച്ച് വരവിന് ചിന്തിക്കാൻ ക്യാപ്റ്റൻ പ്രചോദനമായതെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. ഈ സിനിമയിലും ഒരു രാജാവ് ആയാണ് വിജയ്കാന്ത് എത്തുന്നത്.