Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തിന്‍റെ ആക്ഷന്‍ ത്രില്ലര്‍

vikram-in-action-movie

സൂപ്പര്‍താരം വിക്രം മുഴുനീള ആക്ഷന്‍ ചിത്രത്തില്‍ നായകനാകുന്നു. രാജതന്ത്രം എന്ന ചിത്രത്തിന്റെ സംവിധായകനായ എ.ജി. അമിദിന്റെ അടുത്ത ചിത്രത്തിലാണ് വിക്രം ആക്ഷന്‍ ഹീറോ ആയി എത്തുന്നത്.

അമിദിന്റെ സഹോദരനായ ജിബ്രാൻ സംഗീത സംവിധാനം നിർവഹിക്കും. എസ്. താണുവിന്റെ പ്രൊഡ്ഷൻ ഹൗസിന് വേണ്ടി ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

വിജയ് മിൽട്ടന്‍റെ പത്ത് എണ്ട്രതക്കുള്ളെ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും. അടുത്തതായി ആനന്ദ് ശങ്കറിന്റെ പ്രോജക്ടിലാണ് വിക്രം അഭിനയിക്കുന്നത്. ഈ ചിത്രത്തിനന് ശേഷമായിരിക്കും വിക്രം അമിദിന്റെ ചിത്രത്തിൽ അഭിനയിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.