Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യൂപ്പില്ലാതെ വിക്രത്തിന്‍റെ സാഹസികപ്രകടനം

vikram-making

ഐ എന്ന ശങ്കറിന്‍റെ ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലറാണ് പത്ത് എന്‍ട്രതുക്കുള്ളൈ. ഒരു മുഴുനീള ആക്ഷന്‍ത്രില്ലറായ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് മില്‍ട്ടനാണ്.

ചിത്രത്തിന്‍റെ ട്രെയിലര്‍ പ്രേക്ഷകരെ ആവേശപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ മേയ്ക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നു. കാറിന് മുകളില്‍ ഡ്യൂപ്പിന്‍റെ സഹായമില്ലാതെ നില്‍ക്കുന്ന വിക്രവും, പാലത്തിന് മുകളിലൂടെ കയറിട്ട് ചാടുന്ന വിക്രത്തെയും വിഡിയോയില്‍ കാണാം.

Making Of 10 Endrathukulla Title Track- Vikram, Samantha

നായകന്‍ ചാടുന്നതോടൊപ്പം കാമറമാനും പറന്ന് ചാടുന്ന രംഗങ്ങളാണ് മേക്കിങ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാന്തയാണ് വിക്രമിന്റെ നായികയായി എത്തുന്നത്. പശുപതി വില്ലന്‍ വേഷത്തിലെത്തുന്നു. ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.