Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗതം മേനോന് വിക്രത്തിന്‍റെ നോ

vikram-gautham-menon

ഗൗതം മേനോന്‍ ചിത്രത്തില്‍ നിന്നും വിക്രം പിന്മാറിയതായി കോളിവുഡില്‍ വാര്‍ത്ത. സിനിമയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.

വിജയ് മില്‍ട്ടന്‍ സംവിധാനം പത്ത് എന്‍ട്രതുക്കുളളൈ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഗൗതം മേനോന്‍ ചിത്രത്തില്‍ വിക്രം അഭിനയിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വിക്രത്തിന്‍റെ അടുത്ത ചിത്രം ആനന്ദ് ശങ്കറിനൊപ്പമാണ്. അയന്‍ഗരന്‍ ഇന്‍റര്‍നാഷ്ണല്‍ ആണ് നിര്‍മാണം.

വിക്രം പ്രഭു നായകനായി എത്തിയ അറിമാ നന്പിയാണ് ആനന്ദിന്‍റേതായി ഇതിന് മുന്‍പിറങ്ങിയ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.